ലോകത്തിലെ ഒന്നാം നമ്പര്‍ സെക്യൂരിറ്റികളെ വെട്ടിച്ച് വൈറ്റ് ഹൗസിനുള്ളില്‍ പ്രവേശിച്ച ഈ വനിതയാരാണ് ?
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഒബാമയെ സന്ദര്‍ശിച്ചപ്പോള്‍ കനത്ത സുരക്ഷയെ വെട്ടിച്ച് അകത്ത് പ്രവേശിച്ച മൈക്കില്‍ സലേഹിയും ഭര്‍ത്താവ് താരിക്കും ഒബാമയെ സന്ദര്‍ശിച്ചു . സന്ദര്‍ശക പട്ടികയില്‍ ഇല്ലാത്ത ഇവര്‍ എങ്ങനെ അകത്തു കടന്നു എന്നത് ഉദ്യോഗസ്ഥരെ വെട്ടിലാക്കി .
എന്താണ് ഇവര്‍ ഗേറ്റിലെ കാവല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത് എന്നത് വ്യക്തമല്ല എങ്കിലും , ഇന്ത്യന്‍ വസ്ത്രം ധരിച്ച് ( സാരി ) അകത്ത് പ്രവേശിച്ച ഇവരുടെ ഉദ്ദേശം എന്തായാലും , അമേരിക്കയിലെ നിയമ നടപടികള്‍ നേരിടേണ്ടി വരും എന്നത് ഉറപ്പായി .
ഈ സംഭവം വൈറ്റ് ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരെയും , മൈക്കിള്‍ ദമ്പതികളെയും വെട്ടിലാക്കുകയും അതേ സമയം തന്നെ സു(കു )പ്രസിദ്ധരാക്കുകയും ചെയ്തിരിക്കുന്നു .




